മ​ണ​ൽ​പ​ടി പാ​ലം തു​റ​ന്നു
Thursday, October 29, 2020 10:03 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഈ​സ്റ്റേ​ണ്‍ സ്കൂ​ളി​നു സ​മീ​പം പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള മ​ണ​ൽ​പ​ടി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15, 16, 17 വാ​ർ​ഡു​ക​ളി​ലെ 300-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന പാ​ല​മാ​ണി​ത്. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ൻ​ഫ​ന്‍റ് തോ​മ​സ് നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം ന​ർ​മി​ച്ച​ത്. പാ​ലം തു​റ​ന്നു​ന​ൽ​കി​യ​തോ​ടെ 200 ഏ​ക്ക​ർ - മെ​ഴു​കും​ചാ​ൽ റോ​ഡി​ൽ​നി​ന്നും ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ എ​ത്താം. പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​നെ​യും പ​തി​നാ​റാം വാ​ർ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മെ​ന്ന പ്ര​ത്യേ​ക​ത​യും മ​ണ​ൽ​പ​ടി പാ​ല​ത്തി​നു​ണ്ട്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ദീ​പ മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ലി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.