അ​നോ​വ് സൈ​ക്കോ മെ​ഡി​സി​ൻ സെ​ന്‍റ​ർ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ
Friday, October 30, 2020 11:08 PM IST
തൊ​ടു​പു​ഴ:​ മു​ത​ല​ക്കോ​ട​ത്ത് 1995 ഒ​ക്ടോ​ബ​ർ 31ന് ​ആ​രം​ഭി​ച്ച അ​നോ​വ് സൈ​ക്കോ മെ​ഡി​സി​ൻ സെ​ന്‍റ​ർ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ.​ മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്.​ മ​ന​സൗ​ഖ്യ എ​ന്ന പേ​രി​ലാ​യി​രു​ന്നു സെ​ന്‍റ​റി​ന്‍റെ തു​ട​ക്കം.​ സി​സ്റ്റ​ർ ഡോ.​ ഷാ​ലു കോ​യി​ക്ക​ര, സി​സ്റ്റ​ർ ഡോ.​ ടെ​സ്‌ലി​ൻ എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ സെ​ന്‍റ​റി​നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.​

വി​ഷാ​ദം, ഉ​ത്കണ്ഠ, വ്യ​ക്തി​ത്വ വൈ​ക​ല്യം, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കിത്സക​ളാ​ണ് ആ​ദ്യം ഇ​വി​ടെ ന​ട​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട് മാ​ന​സി​ക വൈ​ക​ല്യം, പ​ഠ​ന​വൈ​ക​ല്യം, കൗ​മാ​ര​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും പ​രി​ഹാ​രം തേ​ടി ധാ​രാ​ളം​പേ​ർ ഇ​വി​ടെ​യെ​ത്തി.​ ര​ണ്ട​ര വ​യ​സി​നും 80 വ​യ​സി​നു​മി​ട​യി​ലു​ള്ള 55,371 പേ​ർ ഇ​തി​നോ​ട​കം ഇ​വി​ടത്തെ സേ​വ​നം തേ​ടി​യി​ട്ടു​ണ്ട്.​ക്ലി​നി​ക്ക​ൽ ഇ​ന്‍റ​ർ​വ്യൂ, സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്റ്റ് എ​ന്നി​വ​യി​ലൂ​ടെ വ്യ​ക്തി​ത്വ പ​ഠ​നം ന​ട​ത്തി​യാ​യി​രു​ന്നു ചി​കി​ത്സ.​
ഇ​തി​നാ​യി ഡൈ​നാ​മി​ക് സൈ​ക്കോ തെ​റാ​പ്പി, ക്ലി​നി​ക്ക​ൽ ഹൈ​പ്നോ​സി​സ്, ഓ​ട്ടോ​ജ​നി​ക് ട്രെ​യി​നിം​ഗ്, ബ​യോ ഫീ​ഡ്ബാ​ക്ക്, മൈ​ൻ​ഡ്ഫു​ൾ​നെ​സ്‌​സ് ട്രെ​യി​നിം​ഗ്, ബ്രെ​യി​ൻ വേ​വ് തെ​റാ​പ്പി, ന്യൂ​റോ ലിം​ഗ്വി​സ്റ്റി​ക്ക് പ്രോ​ഗ്രാം എ​ന്നി​വ ന​ട​ത്തി​വ​രു​ന്നു.​ പി​ന്നീ​ട് കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്ത് രോ​ഗ​നി​വാ​ര​ണ​ത്തി​നും മാ​ന​സി​ക സം​ഘ​ർ​ഷ പ​രി​ഹാ​ര​ത്തി​നു​മാ​യി വൈ​കാ​രി​ക ബൗ​ദ്ധി​ക വ​ള​ർ​ച്ച​യ്ക്കു​മാ​യി 2003 ജ​നു​വ​രി​യി​ൽ മ​ന​സൗ​ഖ്യ​യു​ടെ ഭാ​ഗ​മാ​യി ഒ​എ​സി ചൈ​ൽ​ഡ് ക്ലി​നി​ക്കും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കു​ട്ടി​ക​ളു​ടെ പ​ഠ​നം, വ്യ​ക്തി ബ​ന്ധ​ങ്ങ​ൾ, സാ​മൂ​ഹ്യ​ജീ​വി​തം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന എ​തി​ർ​പ്പ്, അ​ക്ര​മാ​സ​ക്തി, ശ്ര​ദ്ധ​ക്കു​റ​വ്, മോ​ഷ​ണം, നു​ണ തു​ട​ങ്ങി​യ വൈ​ക​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക്ലി​നി​ക്കി​ൽ ന​ട​ത്തു​ന്ന​ത്. വി​വി​ധ ത​ര​ത്തി​ലു​ള്ള ഗ്രൂ​പ്പ് പ്രോ​സ​സു​ക​ൾ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും വേ​ണ്ടി സം​ഘ​ടി​പ്പി​ച്ചു​പോ​ന്നു.
എ​ല്ലാ​ മാ​സ​ത്തെ​യും അ​വ​സാ​ന ചൊ​വ്വാ​ഴ്ച അ​നു​ഗ്ര​ഹ മ​ദേ​ഴ്സ് ഗ്രൂ​പ്പും ശ​നി​യാ​ഴ്ച​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഗ്രൂ​പ്പ് തെ​റാ​പ്പി​യും മെ​മ്മ​റി ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മും ഇ​മോ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഗ്രൂ​പ്പും ന​ട​ത്തു​ന്നു​ണ്ട്.

കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കാ​യി പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഗ്രോ​ത്ത് വ​ർ​ക്ക്ഷോ​പ്പും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കാ​യി ബോം​സി(​ബോ​ഡി മൈ​ൻ​ഡ് സ്പി​രി​റ്റ് ഇ​ന്‍റ​ഗ്രേ​ഷ​ൻ) ക്ല​ബും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്.​

ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ 1073 പ്രൈ​മ​റി, എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ പെ​രു​മാ​റ്റ വൈ​ക​ല്യ​ത്തെ കു​റി​ച്ചു​ള്ള സ​ർ​വേ​യും ഈ ​സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തു​വ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ൾ​ക്കാ​യി 118 സെ​മി​നാ​റു​ക​ൾ ന​ട​ത്തി.​ സ്ഥാ​പ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന സി​സ്റ്റ​ർ ഡോ.​ ഷാ​ലു​വി​ന് യു​എ​സ്എ​യി​ൽ നി​ന്നു​ള്ള 2004ലെ ​വു​മ​ണ്‍ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ്, ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ 2008-ലെ ​ബെ​സ്റ്റ് സി​റ്റി​സ​ണ്‍​സ് ഓ​ഫ് ഇ​ന്ത്യ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.​

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​പ്പോ​ൾ സെ​ന്‍റ​റി​ൽ ഓ​ണ്‍​ലൈ​ൻ തെ​റാ​പ്പി​യും വെ​ബി​നാ​റും ന​ട​ത്തി​വ​രു​ന്നു.​ ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ രോ​ഗ​മു​ക്തി​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ രോ​ഗ പ്ര​തി​രോ​ധ​ത്തി​നും യു​വ​ജ​ന​ങ്ങ​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും ആ​ധ്യാ​ത്മി​ക കാ​ഴ്ച​പ്പാ​ട് രൂ​പീ​ക​ര​ണ​ത്തി​നു​മാ​ണ് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്നു സി​സ്റ്റ​ർ ഡോ.​ഷാ​ലു കോ​യി​ക്ക​ര പ​റ​ഞ്ഞു.