സ​ദ്ഭാ​വ​നാ മ​ണ്ഡ​പം: ശി​ലാസ്ഥാ​പ​നം ന​ട​ത്തി
Friday, October 30, 2020 11:13 PM IST
ആ​ല​ക്കോ​ട്: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ ജ​ൻ വി​കാ​സ് കാ​ര്യ​ക്രം (പി​എം​ജെ​വി​കെ) പ​ദ്ധ​തി പ്ര​കാ​രം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​നു​വ​ദി​ച്ച സ​ദ്ഭാ​വ​നാ മ​ണ്ഡ​പ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ടി.​ ജ​ലീ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​മെ​ന്ന ല​ക്ഷ്യ​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ​യും പി​ന്നാ​ക്ക​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ നി​ര​യി​ലേ​ക്കും സാ​ന്പ​ത്തി​ക​മാ​യി മെ​ച്ച​പ്പെ​ട്ട നി​ല​യി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മ​ന്ത്രി എം.​എം.​ മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ലാ​ഫ​ല​കം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

സ​മ്മേ​ള​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​ജ​ശേ​ഖ​ര​ൻ, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജി സു​രേ​ന്ദ്ര​ൻ, ഗൗ​രി സു​കു​മാ​ര​ൻ, എം.​മോ​നി​ച്ച​ൻ, ഷൈ​നി അ​ഗ​സ്റ്റി​ൻ, അ​ജി​താ സാ​ബു, പി.​ഐ.​മാ​ത്യു, അ​ഡ്വ.​ബേ​സി​ൽ ജോ​ണ്‍, ബി​ന്ദു പ്ര​സ​ന്ന​ൻ, ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി, നി​ർ​മ്മി​തി കേ​ന്ദ്രം ജി​ല്ലാ പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ എ​സ്.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ.​ഭാ​ഗ്യ​രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളാ​ണ് ഇ​ളം​ദേ​ശ​ത്ത് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി 1.40 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ​മ്മേ​ള​ന ഹാ​ൾ, അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ൾ, ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പ്ര​ത്യേ​കം ശു​ചി​മു​റി​ക​ൾ, ഓ​ഫീ​സ് റൂം, ​സ്റ്റേ​ജ് എ​ന്നി​വ​യാ​ണ് മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളി​ലു​ണ്ടാ​വു​ക.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ നി​ർ​മ്മി​തി കേ​ന്ദ്ര​ത്തെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് സ​ദ്ഭാ​വ​നാ മ​ണ്ഡ​പം നി​ർ​മി​ക്കു​ക. ആ​റ് മാ​സ​ത്തി​ന​കം ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.