കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി
Friday, October 30, 2020 11:18 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ മു​രി​ക്കാ​ട്ടു​കു​ടി മാ​ട​ത്താ​നി​യി​ൽ ത​ങ്ക​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ​നി​ന്നും കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നി അ​ക​പ്പെ​ട്ട​താ​യി ക​ണ്ട​ത്.

തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​യും ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​വ​ർ സ്ഥ​ല​ത്തെ​ത്തി കാ​ട്ടു​പ​ന്നി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കാ​ട്ടു​പ​ന്നി​യെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ച​ത്ത നി​ല​യി​ലാ​യിരുന്നു.

വ​ല​യും വ​ട​വും ഉ​പ​യോ​ഗി​ച്ച് ആ​ദ്യം ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ കി​ണ​റി​ലേ​ക്ക് വെ​ള്ളം നി​റ​ച്ചാ​ണ് കാ​ട്ടു​പ​ന്നി​യെ പു​റ​ത്തെ​ത്തി​ച്ച​ത്. കാ​ട്ടു​പ​ന്നി അ​ക​പ്പെ​ട്ട​ത​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യ​ശേ​ഷ​മാ​ണ് കാ​ട്ടു​പ​ന്നി​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​ത്.
കോ​ഴി​മ​ല, മു​രി​ക്കാ​ട്ടു​കു​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. ഭീ​തി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ഴി​യു​ന്ന​ത്.