ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്
Tuesday, November 24, 2020 9:57 PM IST
മു​ട്ടം: ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോഡ്രൈ​വ​ർ മു​ട്ടം കൊ​റ്റം​കോ​ട്ടി​ൽ നി​ബു, യാ​ത്ര​ക്കാ​രാ​യ വ​ട​യാ​റ്റു​കു​ന്നേ​ൽ ഷാ​ജി, ഭാ​ര്യ ബി​ന്ദു, മ​ക​ൻ അ​ഖി​ൽ, ഷാ​ജി​യു​ടെ സ​ഹോ​ദ​ര​പു​ത്രി അ​ശ്വ​തി, സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ അ​റ​ക്കു​ളം സ്വ​ദേ​ശി ജോ​യ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ശ​ങ്ക​ര​പ്പി​ള്ളി കാ​ക്കൊ​ന്പ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ജോ​യ​ലി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.