കൊ​ഴു​പ്പി​ക്കാ​ൻ ജി​ല്ല​യി​ലേ​ക്ക് മു​ൻ​നി​ര നേ​താ​ക്ക​ൾ
Thursday, November 26, 2020 10:00 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ളെ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ മു​ന്ന​ണി​ക​ൾ. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലേ​ക്ക് നേ​താ​ക്ക​ളു​ടെ വ​ൻ നി​ര ത​ന്നെ​യെ​ത്തും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​യ ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ​ക്ക് പ​ക​രം വാ​ർ​ഡ് ത​ല കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലാ​യി​രി​ക്കും നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ക. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി നാ​ളെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തൊ​ടു​പു​ഴ​യി​ലെ​ത്തും.
ര​ണ്ടി​ന് കോ​ള​പ്ര, മൂ​ന്നി​ന് മ്രാ​ല, നാ​ലി​ന് പ​ടി. കോ​ടി​ക്കു​ളം, അ​ഞ്ചി​ന് വ​ണ്ണ​പ്പു​റം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. 29ന് ​മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 11ന് ​പൂ​മാ​ല, 12.30ന് ​രാ​ജ​മു​ടി, 1.30ന് ​ത​ങ്ക​മ​ണി, 2.30ന് ​തൂ​ക്കു​പാ​ലം, 3.30ന് ​ച​ക്കു​പ​ള്ളം, 4.30ന് ​വ​ണ്ടി​പ്പെ​രി​യാ​ർ, 5.30ന് ​ഏ​ല​പ്പാ​റ, 6.30ന് ​പെ​രു​വ​ന്താ​നം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നി​ന് ജി​ല്ല​യി​ലെ​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ ദി​വ​സം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​നും ജി​ല്ല​യി​ൽ എ​ത്തി​യി​രു​ന്നു.
നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തി​നാ​ൽ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ലാ​ണെ​ങ്കി​ലും മു​ൻനി​ര നേ​താ​ക്ക​ൾ ജി​ല്ല​യി​ൽ എ​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി എം.​എം. മ​ണി നേ​രി​ട്ടാ​ണ് ഇ​പ്പോ​ൾ പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും ജി​ല്ല​യി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കും.
എ​ൻ​ഡി​എ​യ്ക്കുവേ​ണ്ടി താ​ര​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​യാ​ണ് ജി​ല്ല​യി​ൽ എ​ത്തി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന തെ​ന്നി​ന്ത്യ​ൻ താ​രം കു​ശ്ബു അ​ടു​ത്ത മാ​സ​മാ​ദ്യം ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഇ​ന്ന് തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡ് ത​ല യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ ജി​ല്ല​യി​ലെ​ത്തു​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ കു​ട്ടി​ക്കാ​നം, നെ​ടു​ങ്ക​ണ്ടം, തോ​പ്രാം​കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. പി.​കെ. കൃ​ഷ്ണ​ദാ​സ്, പി.​പി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.