നെടുങ്കണ്ടം: ജില്ലാ പഞ്ചായത്ത് പാന്പാടുംപാറ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ജോയി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ മുണ്ടിയെരുമയിൽ നടന്നു. കരുണാപുരം, പാന്പാടുംപാറ പഞ്ചായത്തുകൾ പൂർണമായും വണ്ടൻമേട്, ഇരട്ടയാർ പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്നതാണ് ഡിവിഷൻ.
കഴിഞ്ഞ രണ്ടുതവണയും യുഡിഎഫാണ് ഇവിടെ വിജയിച്ചത്. മൂന്നാംതവണയും ഡിവിഷൻ ലഭിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്ന് തെരഞ്ഞെടുപ്പ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു.
സമസ്ഥ മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് ഇപ്പോഴുള്ളത്. എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ല. പല തീരുമാനങ്ങളും ജനങ്ങളെ ദ്രോഹിക്കുന്നവയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, സ്ഥാനാർഥി ജോയി തോമസ്, എം.എൻ. ഗോപി, എസ്. അശോകൻ, ഇ.കെ. വാസു, ജി. മുരളീധരൻ, സി.എസ്. യശോധരൻ, ഷാജി പുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കട്ടപ്പന: യുഡിഎഫ് വണ്ടൻമേട് ഡിവിഷൻ തെരഞ്ഞെടുപ്പ് കണ്വൻഷൻ അണക്കരയിൽ നടന്നു. അണക്കര എസ്എൻഡിപി ഹാളിൽ നടന്ന കണ്വൻഷൻ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. ഇ.എം. ആഗസ്തി, എസ്. അശോകൻ, എം.എൻ. ഗോപി, തോമസ് രാജൻ, പി.എ. ജോസഫ്, മുഹമ്മദ് ഷാജി, സിറിയക് തോമസ്, എം.എം. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കുമളി, ചക്കുപള്ളം, വണ്ടൻമേട് ഗ്രാമപഞ്ചായത്തുകൾ, വണ്ടൻമേട് ജില്ലാ ഡിവിഷൻ, കട്ടപ്പന അഴുത ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികൾ പങ്കെടുത്തു.