മം​ഗ​ളാ​ദേ​വി​ക്കു സ​മീ​പം ക​ടു​വാ​ക്കു​ഞ്ഞി​നെ ക​ണ്ടെ​ത്തി
Friday, November 27, 2020 9:56 PM IST
കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി​ക്കു​ സ​മീ​പം ക​ടു​വാക്കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 60 ദി​വ​സം പ്രാ​യ​മാ​യ ക​ടു​വ കു​ഞ്ഞി​നെ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ കു​ഞ്ഞി​ന് വ​നം​വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി​തു​ട​ങ്ങി. മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് ക​ടു​വാ​ക്കു​ട്ടി​യെ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ അ​മ്മ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ക​ടു​വാ​ക്കു​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​യി. അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ശ്യാം ച​ന്ദ്ര​ന്‍റ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക പ​രി​ച​ര​ണ​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്.
മം​ഗ​ളാ​ദേ​വി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​ള്ള​ക്ക​ടു​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ദേ​ശീ​യ ക​ടു​വാ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യു​ടെ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജി​യ​ർ പ്ര​കാ​ര​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.