ചു​ഴ​ലി​ക്കാ​റ്റ്: ജി​ല്ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത
Monday, November 30, 2020 10:03 PM IST
ഇ​ടു​ക്കി : ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ് രൂ​പം കൊ​ള്ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തെ​ക്ക​ൻ കേ​ര​ളം ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന ചു​ഴ​ലി​ക്കാ​റ്റ് വ​രും ദി​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ലും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​തേത്തുട​ർ​ന്ന് രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധി​ച്ചു. ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. കാ​റ്റ് ശ​ക്തി​പ്പെ​ടു​ന്ന സ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തും ശ​ക്ത​മാ​യ മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത​തു​മാ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. ജി​ല്ലാ ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.