എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം​ചെ​യ്തു
Tuesday, December 1, 2020 9:53 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം​ചെ​യ്തു. ’മാ​റാ​ൻ കൊ​തി​ക്കു​ന്ന ക​ട്ട​പ്പ​ന, മാ​റ്റാ​ൻ ഉ​റ​ച്ച് ജ​ന​ങ്ങ​ളും’ എ​ന്ന​പേ​രി​ൽ ത​യാ​റാ​ക്കി​യ പ​ത്രി​ക ക​ട്ട​പ്പ​ന മീ​ഡി​യ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി പ്ര​കാ​ശ​നം​ചെ​യ്തു.
പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പാ​ർ​ക്ക്, ആ​ധു​നി​ക സ്റ്റേ​ഡി​യം, ശു​ദ്ധ​ജ​ലം, വ​ഴി​വി​ള​ക്കു​ക​ൾ, മെ​ച്ച​പ്പെ​ട്ട ഗ​താ​ഗ​ത​സൗ​ക​ര്യം, മൃ​ഗ​സം​ര​ക്ഷ​ണം, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ, ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി, മൂ​ല്യ​വ​ർ​ധി​ത കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ, ടൂ​റി​സം വി​ക​സ​നം,
മാ​ലി​ന്യ സം​സ്ക​ര​ണം, സാ​ന്ത്വ​ന പ​രി​ച​ര​ണം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മെ​ച്ച​പ്പെ​ടു​ത്ത​ൽ, ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക് അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​വും വീ​ടും, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ ശാ​ശ്വ​ത പ​രി​ഹാ​രം, വ​നി​താ വി​ക​സ​നം, ശി​ശു​ക്ഷേ​മം എ​ന്നി​ങ്ങ​നെ എ​ല്ലാ മേ​ഖ​ല​യു​ടെ​യും വി​ക​സ​ന​മാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള​ത്.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ട്ട​പ്പ​ന​യി​ലും പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​ആ​ർ. സ​ജി, രാ​ജ​ൻ മു​തു​കു​ളം, മ​നോ​ജ് എം. ​തോ​മ​സ്, ടോ​മി ജോ​ർ​ജ്, വി.​എ​സ്. അ​ഭി​ലാ​ഷ്, കെ.​എ​ൻ. വി​നീ​ഷ്കു​മാ​ർ, ഐ​ൻ​സ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.