കാ​യ​ലി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു
Wednesday, March 3, 2021 12:09 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും ജീ​വി​ത​വും വി​ദേ​ശ കു​ത്ത​ക​ള്‍​ക്കു കൈ​മാ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ വ​ടു​ത​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ചാ​ളം ഷ​ണ്മു​ഖ​പു​രം ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള കാ​യ​ലി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ഡി ലൂ​യി​സ് എ​ക്‌​സ് എം​എ​ല്‍​എ, കൗ​ണ്‍​സി​ല​ര്‍ ഹെ​ന്റി ഓ​സ്റ്റി​ന്‍, മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​ല്‍​ബ​ര്‍​ട്ട് അ​മ്പ​ല​ത്തി​ങ്ക​ള്‍, ആ​ന്‍​സ ജെ​യിം​സ്, അ​ഡ്വ. ലെ​സ്ലി സ്റ്റീ​ഫ​ന്‍, അ​ഡ്വ. ജോ​യ് ജോ​ര്‍​ജ്, എം.​വി. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ളി​കം​പീ​ടി​ക​യി​ൽ സി​ഗ്ന​ൽ
ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന്

ആ​ല​ങ്ങാ​ട്: ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ മാ​ളി​കം​പീ​ടി​ക ക​വ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. ഇ​വി​ടെ അ​പ​ക​ട മു​ന്ന​റി​യി​പ്പ് സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ള്ള ഇ​വി​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മാ​ളി​കം​പീ​ടി​ക ക​വ​ല​യ്ക്ക് സ​മീ​പം ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യി​രു​ന്നു. റോ​ഡി​ന്‍റെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും അ​പ​ക​ട മു​ന്ന​റി​യി​പ്പ് സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രോ​ട് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല.