എ​സ്. ശ​ര്‍​മ​യ്ക്കു സീ​റ്റി​ല്ല; പ്ര​തി​ക​ര​ണം വി​വാ​ദ​മാ​യി
Friday, March 5, 2021 11:43 PM IST
വൈ​പ്പി​ന്‍: വൈ​പ്പി​നി​ൽ സി​റ്റിം​ഗ് എം​എ​ല്‍​എ എ​സ്. ശ​ര്‍​മ​യ്ക്കു പ​ക​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. സാ​ധ്യ​താ ലി​സ്റ്റി​ലെ ഏ​ക അം​ഗ​മാ​യി​രു​ന്നു ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍. ര​ണ്ടു​വ​ട്ടം ക​ഴി​ഞ്ഞ​വ​ര്‍​ക്കു സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന പാ​ർ​ട്ടി തീ​രു​മാ​ന​മാ​ണു ശ​ര്‍​മ​യു​ടെ സീ​റ്റി​ല്ലാ​താ​ക്കി​യ​ത്.
അ​തി​നി​ടെ സ്ഥാ​നാ​ര്‍​ഥി​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ​ര്‍​മ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ പ്ര​തി​ക​ര​ണം വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്‌​തേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ശ​ര്‍​മ​യെ ഒ​ഴി​വാ​ക്കി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സാ​ധ്യ​താ പ​ട്ടി​ക വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചാ​ന​ലി​ല്‍ ശ​ർ​മ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്. വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഇ​തി​നെ പാ​ര്‍​ട്ടി വി​രു​ദ്ധ​മാ​യി ഔ​ദ്യോ​ഗി​ക​പ​ക്ഷം കാ​ണു​ന്നു.
ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ശ​ര്‍​മ​യെ വെ​ട്ടി​യെ​ങ്കി​ലും വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ​ന്ന നി​ല​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അ​വ​സാ​നം പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കു​റി​യും ആ ​പ്ര​തീ​ക്ഷ ശ​ര്‍​മ​യ്ക്കു​ണ്ടാ​യി​രു​ന്നു. 2001ല്‍ ​ഒ​ഴി​കെ 1987 മു​ത​ല്‍ 2016 വ​രെ ആ​റു ത​വ​ണ മ​ത്സ​രി​ക്കു​ക​യും മ​ത്സ​രി​ച്ച എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യി​ക്കു​ക​യും ചെ​യ്ത ശ​ര്‍​മ മൂ​ന്നാം നാ​യ​നാ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ 1998 മു​ത​ല്‍ 2001 വ​രെ വൈ​ദ്യു​തി മ​ന്ത്രി​യും 2006 മു​ത​ല്‍ 2011വ​രെ അ​ച്യു​താ​ന​ന്ദ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ഫി​ഷ​റീ​സ് മ​ന്ത്രി​യു​മാ​യി​രു​ന്നു.
പ​ഴ​യ വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​ണ് ആ​ദ്യം മ​ത്സ​രി​ച്ച​ത്. 2011ല്‍ ​മ​ണ്ഡ​ല​ങ്ങ​ള്‍ പു​നഃസം​ഘ​ടി​പ്പി​ച്ച​പ്പോ​ള്‍ വൈ​പ്പി​നി​ലേ​ക്കു ചേ​ക്കേ​റി.