ഇ​രു​ന്നു മാ​ത്രം ബ​സ് യാ​ത്ര! ഇ​രി​പ്പാ​കു​മെ​ന്നു ബ​സു​ട​മ​ക​ള്‍!
Saturday, April 17, 2021 11:31 PM IST
സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് ബ​സ് സ​ര്‍​വീ​സ് മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​സു​ക​ളി​ല്‍​നി​ന്നു​കൊ​ണ്ടു​ള്ള യാ​ത്ര​യ്ക്കു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തു​മാ​ണു ബ​സ് സ​ര്‍​വീ​സു​ക​ള്‍​ക്കു തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

ബ​സു​ക​ളി​ല്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​വൂ എ​ന്നു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു ലം​ഘി​ക്കു​ന്ന ബ​സു​ക​ളി​ല്‍​നി​ന്നു മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ന​ഗ​ര​ങ്ങ​ളി​ലും പു​റ​ത്തും വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ണ്. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​ന​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.

വ​രു​മാ​നം താ​ഴേ​ക്ക്

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ക​ള​ക്ഷ​ന്‍ വ​ലി​യ തോ​തി​ല്‍ കു​റ​ഞ്ഞെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ശ​രാ​ശ​രി 5,000 രൂ​പ പ്ര​തി​ദി​ന ക​ള​ക്ഷ​ന്‍ ല​ഭി​ച്ചി​രു​ന്ന ബ​സു​ക​ളി​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ കി​ട്ടി​യ​തു 3,000-3,500 രൂ​പ. ഡീ​സ​ല്‍ തു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ക​ഴി​ഞ്ഞാ​ല്‍ ത​ങ്ങ​ള്‍​ക്കു ലാ​ഭം ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ന​ഷ്ട​മു​ണ്ടാ​കു​ന്നു​വെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

25 ശ​ത​മാ​നം ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്ത്

കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു നി​ര്‍​ത്തി​വ​ച്ച സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​നി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ ആ​കെ​യു​ള്ള 12,500 സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ 9,500 ഓ​ളം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ നി​ര​ത്തി​ലോ​ടു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്നും ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഡീ​സ​ൽ വി​ല 72ൽ​നി​ന്ന് 87ൽ

2020 ​ലെ ലോ​ക്ക്ഡൗ​ണി​നു മു​മ്പ് 72 രൂ​പ​യാ​യി​രു​ന്ന ഡീ​സ​ലി​ന്‍റെ നി​ര​ക്ക് ഇ​പ്പോ​ള്‍ 87 ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച് 22മു​ത​ല്‍ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കു മൂ​ന്നു മാ​സ​ത്തെ നി​കു​തി​യി​ള​വും ന​ല്‍​കി. മേ​യ് 16നു ​ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

അ​ന്നു ബ​സി​ല്‍ ക​യ​റ്റാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ യാ​ത്രാ​നി​ര​ക്കി​ല്‍ 50 ശ​ത​മാ​നം വ​ര്‍​ധ​ന ന​ട​പ്പാ​ക്കി. വൈ​കാ​തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തോ​ടെ നി​ര​ക്കു വ​ര്‍​ധ​ന പി​ന്‍​വ​ലി​ച്ചു. വീ​ണ്ടും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ഡീ​സ​ല്‍ വി​ല​യി​ലെ ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന​യും താ​ങ്ങാ​നാ​വു​ന്ന​ത​ല്ലെ​ന്നു ബ​സു​ട​മ​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.

38 സീ​റ്റി​ൽ ക​ണ്‍​സ​ഷ​നും!

സി​റ്റി ബ​സു​ക​ളി​ല്‍ ശ​രാ​ശ​രി 38 സീ​റ്റു​ക​ളാ​ണു​ള്ള​ത്. അ​ത്ര​യും പേ​രെ മാ​ത്ര​മേ ഇ​പ്പോ​ള്‍ പ​ര​മാ​വ​ധി ബ​സി​ല്‍ ക​യ​റ്റാ​വൂ. പ​രീ​ക്ഷ​ക​ളും ക്ലാ​സു​ക​ളും ന​ട​ക്കു​ന്ന​തി​നാ​ല്‍ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്കി​ല്‍ ഇ​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. 38 സീ​റ്റു​ക​ളി​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും 20 സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നു ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. അ​ത്ര​യും സീ​റ്റു​ക​ളി​ല്‍​നി​ന്ന് ഒ​രു ട്രി​പ്പി​നു ത​ങ്ങ​ള്‍​ക്കു കി​ട്ടു​ന്ന വ​രു​മാ​നം 20 രൂ​പ​യാ​ണ്. ബാ​ക്കി​യു​ള്ള 18 സീ​റ്റു​ക​ള്‍​ക്കാ​ണു മു​ഴു​വ​ന്‍ നി​ര​ക്ക് ഈ​ടാ​ക്കാ​നാ​വു​ക.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള ട്രി​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​രു​ന്നു യാ​ത്ര ചെ​യ്യാ​നെ​ങ്കി​ലു​മു​ള്ള യാ​ത്ര​ക്കാ​രെ കി​ട്ടു​ക. നി​ന്നു​ള്ള യാ​ത്ര അ​നു​വ​ദി​ക്കാ​ത്ത കാ​ല​യ​ള​വി​ല്‍ 2020ലേ​തു പോ​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ര​ക്കി​ള​വ് റ​ദ്ദാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നു പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലോ​റ​ന്‍​സ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

നി​കു​തി​യി​ള​വി​നു നി​വേ​ദ​നം

കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​ന്‍ ബ​സു​ട​മ​ക​ള്‍ ത​യാ​റാ​ണെ​ന്നു ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ത്യ​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​ര്‍​വീ​സു​ക​ള്‍ നി​ല​യ്ക്കാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം കൂ​ടി സ​ര്‍​ക്കാ​ര്‍ ഒ​രു​ക്ക​ണം. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണ​മു​ള്ള​പ്പോ​ള്‍ നി​കു​തി​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര​നി​ര​ക്കി​ള​വ് ഇ​ക്കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​ഴി​വാ​ക്ക​ണം. ഈ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു നാ​ളെ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു നി​വേ​ദ​നം ന​ല്‍​കും. ഇ​തി​ല്‍ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍, ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു പോ​കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.