സെ​ന്‍റ് ഫി​ലോ​മി​നാ​സി​ന് അം​ഗീ​കാ​രം
Thursday, April 22, 2021 11:37 PM IST
ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ന് അ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വി​ന് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ അം​ഗീ​കാ​രം. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​നും സാ​മൂ​ഹി​ക ന​ന്മ​യ്ക്കും ഉൗ​ന്ന​ൽ ന​ല്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ചീ​ഫ് മാ​നേ​ജ​ർ പി.​എ​സ്. ദി​നേ​ശ് കു​മാ​ർ, പി. ​അ​രു​ണ്‍ ബോ​സ്, ഡി​വി​ൻ ബാ​ബു എ​ന്നി​വ​ർ സ്കൂ​ളി​ലെ​ത്തി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ള​ത്തി​ന് സ​മ്മാ​നി​ച്ചു.
മാ​ത്യു പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ലൈ​സ​മ്മ തോ​മ​സ്, എ​സ്.​എ​സ്. പ്ര​തി​ഭ, ജി​ബി കെ. ​ജോ​യി, ഷീ​ബ പു​തു​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.