പി​പി​ഇ കി​റ്റ് വി​ത​ര​ണം
Tuesday, May 18, 2021 10:58 PM IST
മൂ​വാ​റ്റു​പു​ഴ: യു​വ​ജ​ന സം​ഘ​ട​ന​ക​ൾ​ക്ക് പി​പി​ഇ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് പേ​ഴ​യ്ക്കാ​പ്പി​ള്ളി യു​വ​ജ​ന കൂ​ട്ടാ​യ്മ. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​തു മു​ത​ൽ സ​ജീ​വ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രം​ഗ​ത്തു​ള്ള രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മൂ​വാ​റ്റു​പു​ഴ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​വി. മ​നോ​ജാ​ണ് പേ​ഴ​യ്ക്കാ​പ്പി​ള്ളി യു​വ​ജ​ന കു​ട്ടാ​യ്മ​യ്ക്ക് പി​പി​ഇ കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ന​ൽ​കി​യ​ത്.
അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നും സം​സ്ക്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റു​മാ​യി പി​പി​ഇ കി​റ്റു​ക​ൾ ഏ​റെ ആ​വ​ശ്യം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, എ​ഐ​വൈ​എ​ഫ്, യൂ​ത്ത് ലീ​ഗ് എ​ന്നീ നാ​ല് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ​ക്കാ​ണ് കൈ​മാ​റി​യ​ത്.