മൽസ്യം വേണ്ടുവോളം, വില തീരെയില്ല; ചെലവുകാശ് കിട്ടാതെ തൊഴിലാളികൾ
Monday, July 5, 2021 11:02 PM IST
ചെ​ല്ലാ​നം: തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​ത്തി​ന് വ​ൻ വി​ല​ത്ത​ക​ർ​ച്ച; തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം ഏ​താ​നും മാ​സ​ങ്ങ​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു. ഏതാനും ​ദി​വ​സ​ം മുന്പാണ് ക​ട​ലി​ൽനി​ന്ന് മ​ത്സ്യം ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്.

150 ഓ​ളം വ​ള്ള​ങ്ങ​ളാ​ണ് ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ട​ലി​ൽ പോ​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നി​ന് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​വ​ർ ഉ​ച്ച​യോ​ടു കൂ​ടി​യാ​ണ് മ​ത്സ്യ​വു​മാ​യി ക​ര​യി​ൽ എ​ത്തു​ന്ന​ത്. കൂ​ടു​ത​ലാ​യും ന​ത്തോ​ലി ആ​ണ് കി​ട്ടു​ന്ന​ത്. അ​ഹോ​രാ​ത്രം ക​ഷ്ട​പ്പെ​ട്ടു കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​ത്തി​ന് വി​ല ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു കി​ലോ ന​ത്തോ​ലി​ക്ക് 15 മു​ത​ൽ 30 രൂ​പ വ​രെ​യാ​യി​രു​ന്നു ഹാ​ർ​ബ​റി​ലെ വി​ല. തു​ട​ക്ക​ത്തി​ൽ 30 രൂ​പ​യ്ക്ക് എ​ടു​ത്തു തു​ട​ങ്ങി​യ മ​ത്സ്യം ല​ഭ്യ​ത കൂ​ടി​യ​തോ​ടു​കൂ​ടി വി​ല 15 രൂ​പ​യി​ലേ​ക്ക് താഴുകയായിരുന്നു. പിന്നീട് അത് 10 രൂ​പ വരെയായി.

ഇ​തു​മൂ​ലം ചെ​ല​വു​കാ​ശ് പോ​ലും ല​ഭി​ക്കുന്നില്ലെന്നു മത്‌സ്യതൊഴിലാളികൾ പറയുന്നു. അതേസമയം ഹാ​ർ​ബ​റി​ൽ കി​ലോ​യ്ക്ക് 10 രൂ​പ മു​ത​ൽ 20 രൂ​പ വ​രെ വി​ല ന​ൽ​കി എ​ടു​ക്കു​ന്ന മ​ത്സ്യം പു​റം മാ​ർ​ക്ക​റ്റി​ൽ 120 മു​ത​ൽ 200 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്.

ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ത​ര​ക​ന്മാ​രും ഇ​ട​നി​ല​ക്കാ​രും ആ​ണ് മ​ത്സ്യ​ത്തി​ന്‍റെ വി​ല ത​ക​ർ​ത്ത് ലാ​ഭം കൊ​യ്യു​ന്ന​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് മ​ത്സ്യം എ​ടു​ക്കാ​ൻ വ​രു​ന്ന ക​ച്ച​വ​ട​ക്കാ​രു​മാ​യി മു​ൻ​കൂ​ട്ടി കൂ​ടി​യ വി​ല ഉ​റ​പ്പി​ക്കും.

ഇ​തി​നു​ശേ​ഷം ത​ര​ക​ന്മാ​രും ഇ​ട​നി​ല​ക്കാ​രും ചേ​ർ​ന്ന് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​നി​ശ്ച​യി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ര​ട്ടി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും തുച്ഛമായ വി​ല​യ്ക്ക് മ​ത്സ്യം വാ​ങ്ങും.

മ​ത്സ്യ​ല​ഭ്യ​ത ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ദൈ​നം​ദി​ന ചെ​ല​വി​നാ​യി ത​ര​ക​ന്മാ​രി​ൽ നി​ന്ന് വ​ള്ള ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​ണം ക​ടം വാ​ങ്ങാ​റു​ണ്ട്. അ​തി​നാ​ൽ​ത​ന്നെ അ​വ​ർ പ​റ​യു​ന്ന വി​ല​യ്ക്ക് മ​ത്സ്യം കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഉ​ട​മ​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും.
കാ​ലാ​കാ​ല​ങ്ങ​ളാ​യി ഇ​ത്ത​രം ചൂ​ഷ​ണ​മാ​ണ് മ​ത്സ്യ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത്.

ഇ​ത്ത​രം ചൂ​ഷ​ണ​ത്തി​ൽ നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ വ​ഴി മ​ത്സ്യം തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​മെ​ന്നും പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​ത്തി​ന് മി​നി​മം വി​ല ല​ഭ്യ​മാ​ക്കു​മെ​ന്നും നേരത്തെ പ്ര​ഖ്യാ​പി​ച്ചിരുന്നു. എന്നാൽ ഇ​തു​വ​രെ ഇക്കാര്യത്തിൽ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.