അങ്കമാലിയിൽ കാർ പോസ്റ്റിലിടിച്ച് രണ്ടുപേർക്കു പരിക്ക്
Tuesday, September 28, 2021 12:00 AM IST
അങ്കമാലി: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത​ിപോസ്റ്റിൽ ഇ​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു പ​രിക്ക്. പരിക്കേറ്റ കൊ​ട​ക​ര ക​ള​രി​ക്ക​ൽ കെ.​ആ​ർ.​ അ​രു​ൺ (39), ക​ള​മ​ശേ​രി കൗ​സ്തു​ഭം അ​നി​രു​ദ്ധ​ൻ വ​രു​ൺ (7) എ​ന്നി​വ​രെ ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45ന് ​ടെ​ൽ​ക് മേ​ൽ​പാ​ല​ത്തി​നു സ​മീ​പം ന​സ്ര​ത്ത് ന​ഗ​ർ റോ​ഡി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം. കാ​ർ കൊ​ട​ക​ര​യി​ൽ നി​ന്ന് ക​ള​മ​ശേ​രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​ത​ കാ​ൽ ഒ​ടി​യു​ക​യും കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യും ചെ​യ്തു. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ഫ​യ​ർ​ഫോ​ഴ്സാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.