ദൈവദാസൻ അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ ചരമവാർഷികം
Saturday, January 22, 2022 12:07 AM IST
കൊച്ചി: ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ 52 -ാം ചരമവാർഷികവും ദൈവദാസ പ്രഖ്യാപനത്തിന്‍റെ രണ്ടാം വാർഷികവും ആഘോഷിച്ചു. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ അനുസ്മരണ ദിവ്യബലിക്കു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ നാമകരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കപ്പെടാൻ എല്ലാവരുടെയും പ്രാർഥന വേണമെന്ന് ഡോ. കളത്തിപറമ്പിൽ ഓർമിപ്പിച്ചു.

അ​ന്ത​ർ​ദേ​ശീ​യ
വെ​ബി​നാ​റി​ന് തു​ടക്കം

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന അ​ന്ത​ർ​ദേ​ശീ​യ വെ​ബി​നാ​റി​ന് തു​ട​ക്ക​മാ​യി. വൈ​സ് ചാ​ൻ​സ​ല​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​എം. കെ. ​ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ലാ​യ​ന​ങ്ങ​ളും ചി​ത​റി​യ സ്വ​ത്വ​ങ്ങ​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന പ്ര​തി​ക​ര​ണ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ലാ​ണു വെ​ബി​നാ​ർ. പ്ര​ഫ. ലെ​ന ഡോ​മി​നെ​ല്ലി ക്ലാ​സ്ന​യി​ച്ചു.സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം മേ​ധാ​വി ഡോ.​ജോ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​രേ​ഷ്മ ഭ​ര​ദ്വാ​ജ് പ്ര​സം​ഗി​ച്ചു.