പെ​രി​യാ​റി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു; ഒ​രാ​ൾ മ​രി​ച്ചു
Friday, January 28, 2022 10:10 PM IST
കാ​ല​ടി: പെ​രി​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​ല​യാ​റ്റൂ​ർ ചെ​റു​പ്പി​ള്ളി ബൈ​ജു​വി​ന്‍റെ മ​ക​ൻ അ​രു​ണ്‍ (11) ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ൻ അ​ല​ൻ (16) അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യ്ക്ക് മ​ല​യാ​റ്റൂ​ർ തോ​ട്ടു​വ പാ​റ​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് മ​റു​ക​ര​യി​ൽ​നി​ന്ന് വ​ഞ്ചി​യി​ൽ എ​ത്തി​യ​വ​രാ​ണ് ഇ​വ​രെ ക​ര​യി​ൽ എ​ത്തി​ച്ച​ത്. അ​രു​ൺ അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. അ​മ്മ: ബി​ന്ദു.