കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ
Saturday, May 21, 2022 10:53 PM IST
തൃ​പ്പൂ​ണി​ത്തു​റ: കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ടെ​ത്തി. തൃ​പ്പൂ​ണി​ത്തു​റ ഇ​ട​ന്പാ​ട​ത്ത് പ​രേ​ത​നാ​യ വി​ജ​യ​ന്‍റെ മ​ക​ൻ ഇ.​വി. വി​നീ​ത് (31) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ള​വു​കാ​ട് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഭൂ​മി സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ​ക്കാ​യി ന​ട​മ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് പോ​യ വി​നീ​തി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ബൈ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ് വ​ള​പ്പി​ൽ ക​ണ്ടെ​ത്തി. ഇ​ല​ക്ട്രീ​ഷ്യ​നാ​യ വി​നീ​തി​ന്‍റെ വി​വാ​ഹം സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ഇ​ന്ദി​ര. സ​ഹോ​ദ​രി: ശു​ഭ.