ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ൽ യു​വാ​വ് പാ​ല​ത്തി​ൽ​നി​ന്നു കാ​യ​ലി​ൽ ചാ​ടി മ​രി​ച്ചു
Saturday, June 25, 2022 10:17 PM IST
ചെ​റാ​യി: സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ടും​ബ​വു​മൊ​ത്ത് പ​ള്ളി​യി​ൽ പോ​യി തി​രി​ച്ചു വ​രും​വ​ഴി യു​വാ​വ് പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ ഓ​ട്ടോ നി​ർ​ത്തി കാ​യ​ലി​ലേ​ക്ക് ചാ​ടി മ​രി​ച്ചു. പി​ന്നാ​ലെ മ​ക്ക​ളെ​യും കൂ​ട്ടി ചാ​ടാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ള്ളി​പ്പു​റം ഓ​ളാ​ട്ടു​പു​റ​ത്ത് ആ​ന്‍റീ​ശോ എ​ന്നു വി​ളി​ക്കു​ന്ന ആ​ന്‍റ​ണി (46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ പ​ള്ളി​പ്പു​റം-​മാ​ല്യ​ങ്ക​ര പാ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​സ​മ​യം അ​തു​വ​ഴി ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് കാ​യ​ലി​ൽ ചാ​ടി ആ​ന്‍റ​ണി​യെ ക​ര​യ്ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ചെ​റാ​യി ച​ക്കി​വീ​ട്ടി​ൽ ര​മേ​ഷി​ന്‍റെ മ​ക​ൻ വി​ഷ്ണു​വാ​ണ് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വ​ല​തു​കൈ ഒ​ടി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ട്ടും ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മാ​റ​ത്ത​ടി​ച്ചു​ള്ള വി​ലാ​പം കേ​ട്ടു നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് കു​ത്തൊ​ഴു​ക്കു​ള്ള പ​ള്ളി​പ്പു​റം കാ​യ​ലി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യ​തെ​ന്നു വി​ഷ്ണു പ​റ​ഞ്ഞു.

ക​ര​യ്ക്കു​നി​ന്ന​വ​ർ എ​റി​ഞ്ഞി​ട്ടു​കൊ​ടു​ത്ത ലൈ​ഫ് ബോ​യ​യി​ൽ ആ​ന്‍റ​ണി​യെ പി​ടി​പ്പി​ച്ച​ശേ​ഷം ഒ​ഴു​ക്കി​നെ​തി​രെ മു​ട്ടു​കാ​ൽ​കൊ​ണ്ടു ത​ള്ളി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു ബോ​ട്ടി​ന​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ല​ർ സ​ഹാ​യ​ത്തി​നാ​യി എ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യ്ക്കു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. മു​ന​ന്പം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: നി​ഷി. മ​ക്ക​ൾ: ആ​ൽ​ഫി​ൻ, ആ​ൽ​ഫി​യ.