ആ​ഡം​ബ​ര​ക്കാ​റി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മു​ങ്ങു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, June 28, 2022 12:09 AM IST
തൃ​പ്പൂ​ണി​ത്തു​റ: ക​ട​ക​ളി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണം ന​ൽ​കാ​തെ ക​ട​ന്നു​ക​ള​യു​ന്ന​യാ​ളെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ അ​ന്തി​യൂ​ർ​കു​ന്ന് ഫ​സാ​ന മ​ൻ​സി​ലി​ൽ മു​ജീ​ബ് റ​ഹ്മാ​നാ​ണ് (41) പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് 26ന് ​ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ള​ത്തെ പ്രി​യ സ്റ്റീ​ൽ​സി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഇ​രു​മ്പു​ക​മ്പി​ക​ൾ വാ​ങ്ങി​യ​ശേ​ഷം ഓ​ൺ​ലൈ​നാ​യി പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​തി​ന്‍റെ വ്യാ​ജ ര​സീ​ത് ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.
സി​വി​ൽ കോ​ൺ​ട്രാ​ക്ട​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ആ​ഡം​ബ​ര​ക്കാ​റി​ൽ വ​ന്ന മു​ജീ​ബ് റ​ഹ്മാ​ൻ ക​ട​യു​ട​മ​യു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും സൗ​ഹൃ​ദ​മു​ണ്ടാ​ക്കി മു​ള​ന്തു​രു​ത്തി​യി​ലെ സൈ​റ്റി​ലേ​ക്ക് ക​മ്പി​ക​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ​ണ​മ​ട​ച്ച വ്യാ​ജ ര​സീ​ത് വാ​ട്സാ​പ്പി​ലൂ​ടെ ന​ൽ​കി. പ​ണം വ​ന്നി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ക​ട​യു​ട​മ സൈ​റ്റി​ലെ​ത്തി​യ​പ്പോ​ൾ ക​മ്പി​ക​ൾ അ​വി​ടെ​നി​ന്ന് മാ​റ്റി​യി​രു​ന്നു.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ല​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ഓ​ളം സ​മാ​ന ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യു​ള്ള​താ​യും നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ലാ​യ​തി​ന് കോ​ട​തി​ക​ളി​ൽ വാ​റ​ൻ​ഡു​മു​ണ്ട്. ഉ​ദ​യം​പേ​രൂ​ർ സി​ഐ ബാ​ല​ൻ, എ​സ്ഐ എ​ൻ.​ആ​ർ. ബാ​ബു, എ​എ​സ്ഐ രാ​ജേ​ഷ്, എ​സ്‌​സി​പി​ഒ ശ്രീ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഗു​ജ്റാ​ൾ, ശ്രീ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.