മോ​ഡ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന് തു​ട​ക്ക​ം
Friday, March 24, 2023 11:34 PM IST
കോ​ത​മം​ഗ​ലം: ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ, ന​യ​ത​ന്ത്ര മേ​ഖ​ല എ​ന്നി​വ​യെ സം​ബ​ന്ധി​ച്ചെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് റോ​ട്ട​റി ക്ല​ബിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മോ​ഡ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 മു​ൻ ഗ​വ​ർ​ണ​ർ സു​നി​ൽ കെ. ​സ​ക്ക​റി​യ നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​റി​ൻ മേ​രി ജോ​സി, സ്റ്റാ​ഫ് കോ ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ദീ​പ​ക് എ​ൽ​ദോ ബാ​ബു, റോ​ട്ട​റി ക്ല​ബ് കോ​ത​മം​ഗ​ലം പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​വീ​ണ്‍ മാ​ത്യു, ഡോ. ​ബാ​ബു കു​ര്യ​ൻ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി​ഷ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ആ​ദ്യ​മാ​യി മോ​ഡ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ച മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ഒ​ൻ​പ​താ​മ​ത്തെ മോ​ഡ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സാ​ണി​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​ന്നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.