ബി​ജെ​പി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Wednesday, March 29, 2023 12:35 AM IST
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച ഇ​രു​മ്പ​നം സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ടാ​ന്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും അ​ടി​യ​ന്ത​ര​മാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക, മ​ര​ണ​ത്തി​ല്‍ ജൂ​ഡി​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക. മ​നോ​ഹ​ര​ന്‍റെ ഭാ​ര്യ​യ്ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 21 രാ​വി​ലെ ഒ​മ്പ​തു വ​രെ തൃ​പ്പു​ണി​ത്തു​റ സ്റ്റാ​ച്യു ജ​ഗ്ഷ​നി​ല്‍ 24 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.