മൂ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Friday, March 31, 2023 12:14 AM IST
കോ​ല​ഞ്ചേ​രി : പ​ട്ടി​മ​റ്റ​ത്ത് വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന മൂ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ ഗ​ജ​പ​തി സ്വ​ദേ​ശി ജ​യ​ന്ത ഭീ​രോ (30) കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. എ​റ​ണാ​കു​ള​ത്താ​ണ് ജ​യ​ന്ത് ഭീ​രോ താ​മ​സി​ക്കു​ന്ന​ത്.
ഒ​ഡീ​ഷ​യി​ൽ നി​ന്നും ക​ഞ്ചാ​വെ​ത്തി​ച്ച് ഇ​ട​നി​ല​ക്കാ​ർ​ക്ക് ഹോ​ൾ സെ​യി​ലാ​യി​ട്ടാ​ണ് ക​ച്ച​വ​ടം. കി​ലോ​യ്ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ​യ്ക്കാ​ണ് വി​ല്പ​ന. ക​ച്ച​വ​ട​ത്തി​നെ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ വി.​പി. സു​ധീ​ഷ്, എ​സ്ഐ എ.​ബി. സ​തീ​ഷ്, എ​എ​സ്ഐ​മാ​രാ​യ കെ.​എ. സ​തീ​ഷ്, സ​ജി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.