ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​ധി​കാ​ര​ത്തെ വി​സ്മ​രി​ക്ക​രു​ത്: ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍
Saturday, May 27, 2023 1:03 AM IST
കൊ​ച്ചി : ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​ധി​കാ​രം ഉ​പ​യാ​ഗി​ക്കു​ന്ന​വ​രാ​ണ് ജ​ന​പ്ര​തി​നി​ധി​സ​ഭ​ക​ളി​ലും ജു​ഡീ​ഷ്യ​റി​യി​ലും ഉ​ദ്യോ​ഗ​ത​ല​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ​ന്ന കാ​ര്യം വി​സ്മ​രി​ക്ക​രു​തെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍. എ​റ​ണാ​കു​ളം ആ​ശി​ര്‍​ഭ​വ​നി​ല്‍​ ന​ട​ന്ന പ്ര​ഫ. ആ​ന്‍റണി ഐ​സ​ക് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പ​ബ്ലി​ക് എ​ന്ന പ​ദം പൂ​ര്‍​ണ​മാ​യ അ​ര്‍​ഥ​ത്തി​ല്‍ പൗ​ര​ന്മാ​രു​ടെ അ​ധി​കാ​ര​ത്തി​ന്‍റെ തു​ല്യ​ത സൂ​ചി​പ്പി​ക്കു​ന്നു. ഇ​വി​ടെ ശ​ബ്ദ​മി​ല്ലാ​ത്ത​വ​രാ​യി ആ​രും ഇ​ല്ല. ശ​ബ്ദം പു​റ​ത്ത് കേ​ള്‍​പ്പി​ക്കാ​തി​രി​ക്കാ​ന്‍ സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു. അ​തു​കൊ​ണ്ട് ശ​ബ്ദം​കൂ​ട്ടി സം​സാ​രി​ക്കാ​ന്‍ കോ​ട​തി​ക​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ജ​സ്റ്റീ​സ് കൂ​ട്ടി​ചേ​ര്‍​ത്തു.
പ്ര​ഫ. ആന്‍റ​ണി ഐ​സ​ക് ഫൗ​ണ്ടേ​ഷ​നാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ച്ച​ത്. ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സല​ര്‍ ഡോ. ​കെ. ബാ​ബു ജോ​സ​ഫ്, കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഫാ. ​ജേ​ക്ക​ബ് പാ​ല​യ്ക്കാ​പ്പ​ള്ളി, കെ​ആ​ര്‍​എ​ല്‍​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു