യുവാക്കള്‍ക്ക് മര്‍ദനമേറ്റു
1377045
Saturday, December 9, 2023 2:34 AM IST
കൊച്ചി: നവകേരള സദസില്‍ ലഘുലേഖകളുമായി എത്തിയ യുവാക്കള്‍ക്ക് മര്‍ദനമേറ്റു. ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം എം. റിജാസിനും സുഹൃത്ത് മുഹമ്മദ് ഹനീനുമാണ് മര്‍ദനമേറ്റത്.
കളമശേരി ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വാര്‍ത്ത നല്‍കിയതിന് കോഴിക്കോട് പോലീസ് ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വതന്ത്ര മാധ്യമ പ്രവര്ത്തകന് കൂടിയായ റിജാസും സുഹൃത്തും എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയത്.
ലഘുലേഖ കണ്ട സിറ്റി പോലീസ് ഇവരുടെ നീക്കം തടഞ്ഞതോടെ യുവാക്കള്‍ തട്ടിക്കയറി. തര്‍ക്കം ഇവിടെയുണ്ടായിരുന്ന ഇടത് സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് രംഗം ശാന്തമാക്കി പ്രതിഷേധക്കാരെ സ്റ്റേഷനിലേക്ക് മാറ്റി.
പിന്നീട് വൈദ്യ പരിശോധനയും നടത്തി. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇരുവരുടെയും അറസ്റ്റില്‍ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രതിഷേധിച്ചു.