വിശുദ്ധ കുർബാന വിശുദ്ധരുടെ കൂട്ടായ്മ: ദിവ്യകാരുണ്യ കണ്വൻഷൻ
1377284
Sunday, December 10, 2023 2:52 AM IST
കോതമംഗലം: വിശുദ്ധ കുർബാന വിശുദ്ധരുടെ കൂട്ടായ്മയാണെന്ന് കോതമംഗലം ദിവ്യകാരുണ്യ കണ്വൻഷൻ. കണ്‍വൻഷന്റെ മൂന്നാം ദിവസം റവ.ഡോ. തോമസ് കൊട്ടപ്പള്ളി, ഫാ. ദീപക് വട്ടപ്പലം എന്നിവർ സന്ദേശം നൽകി.
ശുശ്രൂഷകൾ ജപമാലയോടുകൂടി ആരംഭിച്ചു. കണ്വൻഷൻ നയിക്കുന്ന എംസിബിഎസ് സഭയിലെ വൈദികർ സമൂഹബലിയർപ്പിച്ച് പ്രാർഥിച്ചു. വിശുദ്ധ കുർബാന കൂട്ടായ്മയാണ്.
ഒരുക്കത്തോടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്പോഴാണ് അഭിഷേകം ലഭിക്കുകയെന്ന് ഉദ്ബോധിപ്പിച്ചു.
കോതമംഗലം മേഖലയിലെ വെളിയേൽചാൽ, കുറുപ്പുംപടി, ഊന്നുകൽ, കോതമംഗലം എന്നീ ഫൊറോനകളിൽ നിന്നായി 3000 ത്തോളം പേർ കണ്‍വൻഷനിൽ പങ്കെടുത്തു. സമാപന ദിവസമായ ഇന്ന് കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകും.