അ​ഭി​വാ​ദ്യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ഷൈ​ൻ
Sunday, April 21, 2024 4:28 AM IST
കൊ​ച്ചി: ജ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​ഭി​വാ​ദ്യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​ന്‍റെ പൊ​തു​പ​ര്യ​ട​നം മു​ന്നേ​റു​ന്നു. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം പൊ​തു​പ​ര്യ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ മാ​മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​മം​ഗ​ലം പി.​ജെ. ആ​ന്‍റ​ണി റോ​ഡി​ലെ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ് ഇ​ന്ന​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. വെ​ണ്ണ​ല ച​ളി​ക്ക​വ​ട്ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ആ​ലി​ന്‍​ചു​വ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശോ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. തു​ട​ര്‍​ന്ന് ച​ക്ക​ര​പ്പ​റ​മ്പ് ജം​ഗ്ഷ​ന്‍, മ​ണ്ണാ​റ​ക്ക​ര ജം​ഗ്ഷ​ന്‍, കൊ​റ്റ​ന്‍​കാ​വ്, വെ​ണ്ണ​ല വ​ട്ടം​തി​ട്ട എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി.

തൃ​ക്കാ​ക്ക​ര വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ പാ​ല​ച്ചു​വ​ട് കു​ന്ന​ത്ത്ചി​റ, തു​തി​യൂ​ര്‍, തോ​ട്ട​പ്പാ​ട്ട്, ടി​വി സെ​ന്റ​ര്‍, താ​ണ​പ്പാ​ടം, കു​ണ്ടു​വേ​ലി, മൂ​ലേ​പ്പാ​ടം, ക​മ്പി​വേ​ലി​ക്ക​കം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഉ​ച്ച​ക്ക് ശേ​ഷം തൃ​ക്കാ​ക്ക​ര സെ​ന്‍​ട്ര​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലെ തു​രു​ത്തേ​പ്പ​റ​മ്പി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം കെ​ന്ന​ടി​മു​ക്ക്,

ബി​എം ന​ഗ​ര്‍, മാ​മ്പി​ള്ളി​പ്പ​റ​മ്പ്, തോ​പ്പി​ല്‍ ജം​ഗ്ഷ​ന്‍, പ​ട​ന്നാ​ട്ട് പ​റ​മ്പ്, ചാ​ലി​പ്പ​റ​മ്പ്, കു​ന്നേ​പ്പ​റ​മ്പ്, വ​ഞ്ചി​നാ​ട്, അ​മ്പാ​ടി​മൂ​ല, ഹൗ​സി​ങ് ബോ​ര്‍​ഡ്, എം ​ഇ സി, ​വ​ള്ള​ത്തോ​ള്‍ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ക​ട​ന്നു പോ​യി.