ചാ​ര്‍​ളി പോ​ളി​ന്‍റെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​നം സ​മാ​പി​ച്ചു
Sunday, April 21, 2024 4:28 AM IST
കൊ​ച്ചി: കൊ​ടു​ങ്ങ​ല്ലൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ നേ​രി​ട്ടു​ക​ണ്ടാ​ണ് പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ വെ​ളി​യ​നാ​ട് നി​ന്നും ആ​രം​ഭി​ച്ച പ്ര​ച​ര​ണ പ​രി​പാ​ടി പു​ത്ത​ന്‍​ചി​റ പ​ഞ്ചാ​യ​ത്ത് ട്വ​ന്‍റി 20 പാ​ര്‍​ട്ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ന്‍റോ‌ പു​ത്ത​ന്‍​ചി​റ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ട്വ​ന്‍റി 20 പാ​ര്‍​ട്ടി ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റ് ജി​ബി ഏ​ബ്ര​ഹാം, കൊ​ടു​ങ്ങ​ല്ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ര്യ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

വെ​ളി​യ​നാ​ട്, പ​ട്ടേ​പ്പാ​ടം, മ​ങ്കി​ടി, പു​ത്ത​ന്‍​ചി​റ, കു​ണ്ടാ​യി, അ​ഷ്ട​മി​ച്ചി​റ, മാ​ള പ​ള​ളി​പ്പു​റം ച​ര്‍​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച പ​ര്യ​ട​നം ന​ട​ത്തി​യ​ത്.