പാ​ല​ക്കു​ഴ ബൂ​ത്ത് ഓ​ഫീ​സ് ക​ത്തി​ച്ചു : കേ​ന്ദ്ര സേ​ന റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Monday, April 22, 2024 4:37 AM IST
പാ​ല​ക്കു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്കു​ഴ സെ​ൻ​ട്ര​ൽ ക​വ​ല​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബി​ജെ​പി​യു​ടെ ബൂ​ത്ത് ഓ​ഫീ​സ് ക​ത്തി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പി. ​മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ര​ണ്ടാ​ഴ്ച മു​ന്പ് നി​ർ​മി​ച്ച് താ​ൽ​ക്കാ​ലി​ക ഷെ​ഡാ​ണി​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പാ​ല​ക്കു​ഴി​യി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും പ​ങ്കെ​ടു​ത്ത റൂ​ട്ട് മാ​ർ​ച്ചി​ന് പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി വി.​എ.​നി​ഷാ​ദ് മോ​ൻ, കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​ൻ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ക്ഷി നേ​താ​ക്ക​ളു​ടെ സ​മാ​ധാ​ന​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബി​ജെ​പി ദേ​ശീ​യ നേ​താ​വും എം​പി​യു​മാ​യ ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു.