മൂവാറ്റുപുഴ: ഇടുക്കി ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഇന്ന് കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ ഏഴിന് കോതമംഗലം തടത്തിക്കവലയിൽ നിന്ന് പര്യടനം ആരംഭിക്കും.
തുടർന്ന് ഹൈക്കോർട്ട് കവല, പുലിമല, അയിരൂർപാടം, കോട്ടപ്പടി ഹൈസ്കൂൾ കവല, ചേറങ്ങനാൽ കവല, വടാശേരി, നാഗഞ്ചേരി, തൈക്കാവുംപടി, തൃക്കാരിയൂർ, ഗ്രീൻവാലി, തങ്കളംകവല, ടൗണ്‍, സബ്സ്റ്റേഷൻ, വിളയാൽ, പള്ളിപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തും.
ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ മണ്ഡലത്തിലെ പൊന്നരിക്കാപറന്പ്, പി.ഒ. ജംഗ്ഷൻ, ചിറപ്പടി, കിഴക്കേകടവ്, ആട്ടായം, പെരുമറ്റം, ആനിക്കാട് ചിറപ്പടി, അടൂപറന്പ്, കോട്ടപ്പുറം, കിഴക്കേക്കരകാട്ടുകണ്ടം കവല, രണ്ടാർ, ചാലിക്കടവ്, ഈസ്റ്റ് എച്ച്എസ്, ആരക്കുഴ ജംഗ്ഷൻ, 130 ജംഗ്ഷൻ, ഹൗസിംഗ് ബോർഡ്,
എസ്എൻഡിപി, മാർക്കറ്റ്, വണ്‍വേ, കീച്ചേരിപ്പടി, ഉറവക്കുഴി, പുളിഞ്ചോട്, എകെജി നഗർ, വാഴപ്പിള്ളി, തീക്കൊള്ളിപ്പാറ എന്നിവിടങ്ങളിലൂടെ കുര്യൻമലയിൽ സമാപിക്കും. നാളെ ദേവികുളം മണ്ഡലത്തിലാണ് പര്യടനം.