എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു
Tuesday, April 23, 2024 6:41 AM IST
മൂ​വാ​റ്റു​പു​ഴ: പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡി​ൽ ല​ക്ഷം​വീ​ട്, കി​ണ​റും​പ​ടി, സൊ​സൈ​റ്റി​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം കി​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പാ​യി​പ്ര പ​ഞ്ചാ​യ​ത്തം​ഗ​വും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ എം.​സി. വി​ന​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ മൂ​വാ​റ്റു​പു​ഴ ജ​ല അ​ഥോ​റി​റ്റി എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ച​ത്.

കൂ​ടി​വെ​ള​ളം കി​ട്ടാ​തെ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​യ​ർ​ത്തി​യ​തോ​ടെ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​നേ വെ​ള​ളം എ​ത്തി​ക്കാ​മെ​ന്നും പാ​യി​പ്ര മേ​ഖ​ല​യി​ലേ​ക്ക് പ​ന്പിം​ഗ് ആ​രം​ഭി​ക്കാ​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​ത്.