ജോ​യ്സ് മൂ​വാ​റ്റു​പു​ഴ​യി​ലൂ​ടെ
Tuesday, April 23, 2024 6:41 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നാം ഘ​ട്ട പൊ​തു​പ​ര്യ​ട​നം പൂ​ർ​ത്തി​യാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക ഗ്രാ​മ​മാ​യ മു​ള​വൂ​ർ പൊ​ന്നി​രി​ക്ക​പ്പ​റ​ന്പി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യ്ക്ക് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

പി.​ഒ. ജം​ഗ്ഷ​നി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ പൂ​ജ​യും പു​ണ്യ​യും ചേ​ർ​ന്ന് ബോ​ട്ടി​ൽ ആ​ർ​ട്ടി​ൽ തീ​ർ​ത്ത ജോ​യ്സ് ജോ​ർ​ജി​ന്‍റെ ചി​ത്രം ന​ൽ​കി സ്വീ​ക​രി​ച്ചു. മു​ള​വൂ​ർ ചി​റ​പ്പ​ടി​യും ക​ഴി​ഞ്ഞ് കി​ഴ​ക്കേ​ക​ട​വി​ൽ എ​ത്തി​യ​പ്പോ​ൾ ബാ​ല​സം​ഘം കു​ട്ടി​ക​ൾ കമ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​സ്ത​ക​ങ്ങ​ളും പൂ​ച്ചെ​ണ്ടും ന​ൽ​കി​ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ആ​ട്ടാ​യം, പെ​രു​മ​റ്റ​ത്തു​മാ​യി​രു​ന്നു സ്വീ​ക​ര​ണം. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ആ​നി​ക്കാ​ട് ചി​റ​പ്പ​ടി, അ​ടൂ​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ, വ്യാ​പാ​രി​ക​ൾ, സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ സ്വീ​ക​രി​യ്ക്കാ​നെ​ത്തി.

തു​ട​ർ​ന്ന് ര​ണ്ടാ​ർ കോ​ട്ട​പ്പു​റം, കി​ഴ​ക്കേ​ക്ക​ര കാ​ട്ടു​ക​ണ്ടം ക​വ​ല​യി​ലു​മാ​യി​രു​ന്നു പ​ര്യ​ട​നം. ചാ​ലി​ക്ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ഈ​സ്റ്റ് ഹൈ​സ്ക്കൂ​ൾ, പു​ൽ​പ്പ​റ​ന്പി​ലെ​ത്തി. മൂ​വാ​റ്റു​പു​ഴ എ​സ്എ​ൻ​ഡി​പി ക​വ​ല​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. പ​ര്യ​ട​നം ക​ടാ​തി കു​ര്യ​ൻ മ​ല​യി​ൽ സ​മാ​പി​ച്ചു.

കോ​ത​മം​ഗ​ല​ത്തി​ലൂ​ടെ

കോ​ത​മം​ഗ​ലം: ജോ​യ്സ് ജോ​ർ​ജി​ന്‍റെ കോ​ത​മം​ഗ​ല​ത്തെ മൂ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മി​ക​ച്ച സ്വീ​ക​ര​ണം.

തൃ​ക്കാ​രി​യൂ​ർ ത​ട​ത്തി​ക്ക​വ​ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ണ്ടി​മ​ന കോ​ട്ട​പ്പ​ടി, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 16 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മാ​തി​ര​പ്പി​ള്ളി പ​ള്ളി​പ്പ​ടി​യി​ൽ സ​മാ​പി​ച്ചു.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​സ്. സ​തീ​ഷ്, ആ​ർ. അ​നി​ൽ കു​മാ​ർ, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, കെ.​എ. ജോ​യി, പി.​കെ. രാ​ജേ​ഷ്, എ.​എ. അ​ൻ​ഷാ​ദ്, പി.​ടി. ബെ​ന്നി, പോ​ൾ മു​ണ്ട​യ്ക്ക​ൽ, മ​നോ​ജ് ഗോ​പി, കെ.​കെ. ടോ​മി, ഷാ​ജി പീ​ച്ച​ക്ക​ര, ടി.​പി. ത​ന്പാ​ൻ, ആ​ന്‍റ​ണി പു​ല്ല​ൻ, ബേ​ബി പൗ​ലോ​സ്, സാ​ജ​ൻ അ​ന്പാ​ട്ട്, സി.​കെ. ഹ​രി​കൃ​ഷ്ണ​ൻ, കെ.​ജി. ച​ന്ദ്ര ബോ​സ്, മ​നോ​ജ് നാ​രാ​യ​ണ​ൻ, ആ​ദ​ർ​ശ് കു​ര്യാ​ക്കോ​സ്, കെ.​എം. വി​നോ​ദ്, എം.​ഐ. കു​ര്യാ​ക്കോ​സ്, നി​തി​ൻ കു​ര്യ​ൻ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.