അ​ങ്ക​മാ​ലി അ​ർ‌​ബ​ൻ ബാ​ങ്കി​ൽ നി​ക്ഷേ​പ​ത്തു​ക വി​ത​ര​ണം തു​ട​ങ്ങി
Tuesday, April 23, 2024 6:41 AM IST
അ​ങ്ക​മാ​ലി: നി​ക്ഷേ​പ​ത​ട്ടി​പ്പു ന​ട​ന്നെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് നി​ക്ഷേ​പ​ത്തു​ക മ​ട​ക്കി ന​ൽ​കി​ത്തു​ട​ങ്ങി. 2020 ൽ ​നി​ക്ഷേ​പ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​പേ​ക്ഷ​ക​ർ​ക്കാ​ണ് ഇ​ന്ന​ലെ തു​ക ന​ൽ​കി​യ​ത്. പ്ര​തി​ദി​ന നി​ക്ഷേ​പ​ക​രു​ടെ അ​പേ​ക്ഷ​ക​ളും ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ചു. മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ഒ​രു ദി​വ​സം 25 പേ​ർ​ക്കാ​ണു നി​ക്ഷേ​പം തി​രി​ച്ചു​ന​ൽ​കു​ക.

2021 ൽ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും. 2022 ൽ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ള്ള​വ​ർ​ക്കു നാ​ളെ​യും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ക്ഷേ​പം തി​രി​ച്ചു ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജ​പ്പ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി​യം​ഗം എ​ൽ​സി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഡാ​ർ​ലി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​ക്ഷേ​പ​ക​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ർ​കാ​ർ​ഡ്, പാ​ൻ​കാ​ർ​ഡ്, ഫോ​ട്ടോ എ​ന്നി​വ​യു​മാ​യി നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.