ഭാ​ര​ത​മാ​ത​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം
Tuesday, April 23, 2024 6:41 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റും ശ്രീ​ല​ങ്ക​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കൊ​ളം​ബോ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം 24, 25 തി​യ​തി​ക​ളി​ല്‍ ഭാ​ര​ത​മാ​ത​യി​ല്‍ ന​ട​ക്കു​മെ​ന്നു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഏ​ബ്ര​ഹാം ഓ​ലി​യ​പ്പു​റ​ത്ത് അ​റി​യി​ച്ചു.

ഇ​രു​സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ല്‍ 2022ല്‍ ​ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​മാ​ണി​ത്. കോ​സ്മോ​പോ​ളി​റ്റ​ന്‍ യു​ഗ​ത്തി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സി​ന്‍റെ​യും ഫി​നാ​ന്‍​സി​ന്‍റെ​യും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ഭാ​വി എ​ന്ന​താ​ണു പ്ര​മേ​യം. 24നു ​രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കൊ​ളം​ബോ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എ​ച്ച്.​ഡി. ക​രു​ണ​ര്ത​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

റ​വ. ഡോ. ​ഏ​ബ്ര​ഹാം ഓ​ലി​യ​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. കെ.​എം. ജോ​ണ്‍​സ​ണ്‍, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​മ്മി​ച്ച​ന്‍ ക​ര്‍​ത്താ​നം, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി. ഹ​രീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പാ​ന​ല്‍ ച​ര്‍​ച്ച​യും ഉ​ണ്ടാ​കും.
അ​സോ. പ്ര​ഫ​സ​ര്‍ ഡോ. ​ബി​ജോ​യ് ജോ​സ​ഫ്, അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ദേ​വി ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.