ആബ്സെന്‍റീ വോട്ടർമാർക്കുള്ള പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​യി; വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 721 പേ​ര്‍
Tuesday, April 23, 2024 6:52 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം, ചാ​ല​ക്കു​ടി മ​ണ്ഡ​ല​ങ്ങ​ളി​ലെ അ​വ​ശ്യ​സ​ര്‍​വീ​സി​ലെ ആ​ബ്‌​സെ​ന്‍റീ വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യു​ള്ള പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​യി . മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം ചാ​ല​ക്കു​ടി മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 721 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​പ്രി​ല്‍ ഒ​ന്നി​നു മു​ന്‍​പാ​യി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ മു​ഖേ​ന 12 ഡി ​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്കാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യ​ത്.

എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ 373 പേ​രും ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ല്‍ 348 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ കാ​ക്ക​നാ​ട് മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് ഹൈ​സ്‌​കൂ​ളി​ലും ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ല്‍ ആ​ലു​വ സെ​ന്റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജി​ലു​മാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

പോ​ലീ​സ്, അ​ഗ്‌​നി​ര​ക്ഷാ​സേ​ന, ജ​യി​ല്‍, എ​ക്‌​സൈ​സ്, മി​ല്‍​മ, ഇ​ല​ക്ട്രി​സി​റ്റി, ജ​ല അ​ഥോ​റി​റ്റി, കെ​എസ്ആ​ര്‍​ടി​സി, ട്ര​ഷ​റി, ആ​രോ​ഗ്യ സ​ര്‍​വീ​സ​സ്, വ​നം, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​യ ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ, ദൂ​ര​ദ​ര്‍​ശ​ന്‍, ബി​എ​സ്എ​ന്‍​എ​ല്‍, റെ​യി​ല്‍​വേ, പോ​സ്റ്റ് ആ​ന്‍​ഡ് ടെ​ല​ഗ്രാ​ഫ്, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് എ​ന്നി​ങ്ങ​നെ കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​വ​ശ്യ​ സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​വ​രാ​ണ് വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.