ഇ​ര്‍​ഫാ​ന്‍റെ ഭാ​ര്യ ബീഹാ​റി​ല്‍ ജില്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, April 23, 2024 6:52 AM IST
കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍റെ ഭാ​ര്യ ബീ​ഹാ​റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

ബി​ഹാ​റി​ലെ സീ​താ​മ​ഢി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗു​ല്‍​ഷ​ന്‍ ആ​ണ് ഇ​ര്‍​ഫാ​ന്‍റെ ഭാ​ര്യ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടി​ല്‍ ഇ​ത്ര​യും പ്ര​ധാ​ന സ്ഥാ​നം വ​ഹി​ക്കു​ന്ന ഒ​രാ​ളു​ടെ പ​ങ്കാ​ളി എ​ങ്ങ​നെ ക​വ​ര്‍​ച്ച​ക്കാ​ര​നാ​യി എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

ബീ​ഹാ​റി​ലെ സീ​താ​മ​ര്‍​സി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ബോ​ര്‍​ഡ് വ​ച്ച കാ​റു​മാ​യാ​ണ് ഇ​ര്‍​ഫാ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ അ​വി​ടു​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ല്‍ ഈ ​ബോ​ര്‍​ഡ് വ്യാ​ജ​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ല്‍ ഇ​ത് ഔ​ദ്യോ​ഗി​ക വാ​ഹ​ന​മ​ല്ലെ​ന്നും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​ശ്യാം സു​ന്ദ​ര്‍ പ​റ​ഞ്ഞു.