മി​ന്ന​ൽ പ​രി​ശോ​ധ​ന : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വും പി​ടി​കൂ​ടി
Wednesday, April 24, 2024 5:00 AM IST
പെ​രു​മ്പാ​വൂ​ർ: എ​ക്സൈ​സ് സം​ഘം പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വും പി​ടി​കൂ​ടി.

ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ഇ​ഇ ആ​ൻ​ഡ് എ​എ​ൻ​എ​സ്‌​എ​സ്‌ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി പ്ര​മോ​ദ്, പെ​രു​മ്പാ​വൂ​ർ റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നീ​ഷ് സു​കു​മാ​ര​ൻ,

മാ​മ​ല എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ക​ലാ​ധ​ര​നും സം​ഘ​വും സം​യു​ക്ത​മാ​യാ​ണ് പെ​രു​മ്പാ​വൂ​ർ ടൗ​ൺ, ക​ണ്ട​ന്ത​റ ഭാ​യ് കോ​ള​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

45 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 50 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് കു​റ്റ​ത്തി​ന് ര​ണ്ടാ​ളു​ക​ൾ​ക്കെ​തി​രെ​യും അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം കൈ​വ​ശം വ​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കു​റ്റ​ത്തി​ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 23 ഗ്രാം ​ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച കു​റ്റ​ത്തി​ന് ഒ​രു ഒ​റീ​സ സ്വ​ദേ​ശി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.