ജോ​ൺ പോ​ൾ ജീ​വി​ത​ത്തെ അ​ന്ത്യം​വ​രെ സാ​ര്‍​ഥ​ക​മാ​ക്കി​യ വ്യ​ക്തി: എം.​കെ. സാ​നു
Wednesday, April 24, 2024 5:19 AM IST
കൊ​ച്ചി: ജീ​വി​ത​ത്തെ അ​ന്ത്യം വ​രെ സാ​ര്‍​ഥ​ക​മാ​ക്കി​യ വ്യ​ക്തി​യാ​ണ് ജോ​ണ്‍ പോ​ളെ​ന്ന് പ്ര​ഫ. എം.​കെ. സാ​നു. നി​ര​ന്ത​രം ക​ര്‍​മ​നി​ര​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​തെ​ന്തോ ഉ​ണ്ടാ​യി​രു​ന്നു.

ജോ​ണ്‍ പോ​ളി​നെ അ​റി​യു​ന്ന​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം ഇ​ന്നും ജീ​വി​ക്കു​ന്നു​വെ​ന്നും സാ​നു മാ​ഷ് പ​റ​ഞ്ഞു. ജോ​ണ്‍ പോ​ളി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എം.​കെ. സാ​നു.

ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. തോ​മ​സ് മാ​ത്യു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ണ്‍ പോ​ളി​ന്‍റ ഭാ​ര്യ ആ​യി​ഷ എ​ലി​സ​ബ​ത്ത്, മ​ക​ള്‍ ജി​ഷ ജി​ബി എ​ന്നി​വ​ര്‍ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

ഫാ. ​ഏ​ബ്ര​ഹാം ഇ​രി​മ്പി​നി​ക്ക​ല്‍, ഡി.​ബി. ബി​നു, സി.​ജി. രാ​ജ​ഗോ​പാ​ല്‍, ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​ഐ.​സി.​സി. ജ​യ​ച​ന്ദ്ര​ന്‍, പി. ​രാ​മ​ച​ന്ദ്ര​ന്‍, ടി. ​ക​ലാ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യാ​ട​നു​ബ​ന്ധി​ച്ച് ജോ​ണ്‍ പോ​ള്‍ തി​ര​ക്ക​ഥ ര​ചി​ച്ച ഒ​രു മി​ന്നാ​മി​നു​ങ്ങി​ന്‍റെ നു​റു​ങ്ങു​വെ​ട്ടം സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.