പറവൂരും കളമശേരിയിലും നെടുന്പാശേരിയിലും ആവേശത്തിൽ മുന്നണികൾ
Thursday, April 25, 2024 3:51 AM IST
പ​റ​വൂ​ർ: വാ​നോ​ളം ആ​വേ​ശം കൊ​ട്ടി​ക്ക​യ​റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് പ​റ​വൂ​ർ ന​ഗ​ര​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. വൈ​കി​ട്ട് മൂ​ന്നോ​ടെ സ​മാ​പ​ന കേ​ന്ദ്ര​മാ​യ ന​മ്പൂ​രി​യ​ച്ച​ൻ ആ​ലി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് മു​ന്ന​ണി​ക​ളു​ടെ പ്ര​ച​ര​ണ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി.

ആ​ൽ​ത്ത​റ​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും കി​ഴ​ക്കു​ഭാ​ഗ​ത്ത് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും തെ​ക്കു ഭാ​ഗ​ത്താ​യി എ​ൻ​ഡി​എ​യു​ടെ പ്ര​വ​ർ​ത്ത​ക​രും ഇ​ടം​പി​ടി​ച്ചു. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടേ​യും പ്ര​ച​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​നൃ​ത്തം ച​വി​ട്ടി.

വ​ലി​യ പ​താ​ക​ക​ൾ വാ​നി​ൽ ഉ​യ​ർ​ന്നു വീ​ശി​യ​ത് ഏ​റെ കൗ​തു​ക​മാ​യി. നാ​സി​ക് ഡോ​ളും ചെ​ണ്ട​മേ​ള​വും, ബാ​ൻ​ഡ് മേ​ള​വും കാ​വ​ടി​യാ​ട്ട​വു​മെ​ല്ലാം കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് എ​ത്തി​യ​വ​രെ ആ​വ​ശ​ത്തി​ലാ​ക്കി. ആ​വേ​ശം അ​തി​രു​വി​ടു​ന്നു​ണ്ടോ എ​ന്ന് നോ​ക്കി പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ക​ള​മ​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി നാ​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ളാ​ണ് സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്‌.

കൊ​ടി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യും പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ച്ചും പാ​ട്ട് പാ​ടി നൃ​ത്തം ചെ​യ്തു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ശ​ബ്ദ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. വൈ​കി​ട്ട് ആ​റി​നു ത​ന്നെ സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​ച്ചു.