പ​റ​വൂ​ര്‍ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Thursday, April 25, 2024 3:51 AM IST
പ​റ​വൂ​ര്‍: സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ ക​ബ​റ​ട​ങ്ങി​യി​ട്ടു​ള്ള പ​രി​ശു​ദ്ധ അ​ബ്ദു​ള്‍ ജ​ലീ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ബാ​വ​യു​ടെ 343ാം ശ്രാ​ദ്ധ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ.​വ​ര്‍​ഗീ​സ് പൈ​നാ​ട​ത്ത് കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു.

കൊ​ടി​യേ​റ്റ​ത്തി​നു മു​ന്നോ​ടി​യാ​യി പ​രി​ശു​ദ്ധ​ന്‍റെ ക​ബ​റി​ങ്ക​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്നു സ​ന്ധ്യാ പ്രാ​ര്‍​ഥ​ന​യും പെ​രു​മ്പ​ട​ന്ന​യി​ല്‍ പ​രി​ശു​ദ്ധ​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള കു​രി​ശി​ന്‍​തൊ​ട്ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കു​ര്‍​ബാ​ന, വൈ​കി​ട്ട് 5.30ന് ​സ​ന്ധ്യാ പ്രാ​ര്‍​ഥ​ന, രാ​ത്രി ഏ​ഴി​ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​കം. നാ​ളെ രാ​വി​ലെ എ​ട്ടി​ന് അ​ഞ്ചി​ന്മേ​ല്‍ കു​ര്‍​ബാ​ന, വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ പ്രാ​ര്‍​ഥ​ന.

ഏ​ഴി​ന് പ​ഴ​യ കെ​എ​സ്ആ​ര്‍​ടി സ്റ്റാ​ന്റി​ലെ​ത്തു​ന്ന കാ​ല്‍​ന​ട തീ​ര്‍​ഥ​യാ​ത്രാ സം​ഘ​ത്തെ പ​ള്ളി​യി​ല്‍ നി​ന്ന് വി​ശ്വാ​സി​ക​ളെ​ത്തി സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. തു​ട​ര്‍​ന്ന് ന​ഗ​രം ചു​റ്റി പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍ ദി​ന​മാ​യ 27ന് ​രാ​വി​ലെ 6.30ന് ​ക​ബ​റി​ങ്ക​ല്‍ കു​ര്‍​ബാ​ന. ഒ​മ്പ​തി​ന് മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന. ഉ​ച്ച​യ്ക്ക് 12 ന് ​നേ​ര്‍​ച്ച​സ​ദ്യ ആ​രം​ഭി​ക്കും.