20 അ​ടി താ​ഴ്ചയു​ള്ള കി​ണ​റ്റി​ല​ക​പ്പെ​ട്ട​യാ​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Thursday, April 25, 2024 3:51 AM IST
ഉ​ദ​യം​പേ​രൂ​ർ: ഉ​ടു​മ്പി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങ​വേ കി​ണ​റ്റി​ല​ക​പ്പെ​ട്ട് അ​വ​ശ​നാ​യ ആ​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16ൽ ​എ​സ്എ​ൻ​ഡി​പി സ്കൂ​ളി​നു സ​മീ​പം മൂ​ന്നു​തൈ​ക്ക​ൽ ച​ന്ദ്ര​നെ (63) യാ​ണ് അ​ഗ്നി​ര​ക്ഷാ സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യ്‌‌​ലേ​ഴ്സ് റി​ട്ട.​ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യ ച​ന്ദ്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ 20 അ​ടി താ​ഴ്ചയു​ള്ള കി​ണ​റ്റി​ൽ വീ​ണ ഉ​ടു​മ്പി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ ഇ​യാ​ൾ അ​വ​ശ​നാ​യി കി​ണ​റ്റി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ സു​ഹൃ​ത്ത് അ​ജ​യ​ൻ തൃ​പ്പൂ​ണി​ത്തു​റ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. മ​നോ​ഹ​ര​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​വി​നു​രാ​ജ്, പ്ര​വീ​ൺ കു​മാ​ർ, വി​പി​ൻ, ദി​ൻ​ക​ർ, സി​ൻ​മോ​ൻ, ഷി​നോ​ദ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.