പനങ്കര ലൗഹോം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
Thursday, April 25, 2024 4:02 AM IST
പോ​ത്താ​നി​ക്കാ​ട് : പ​ന​ങ്ക​ര ലൗ​ഹോം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ക​ക്ക​ടാ​ശേ​രി - കാ​ളി​യാ​ർ റോ​ഡി​ലെ വി​മ​ൽ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച് ലൗ​ഹോം വ​ഴി കാ​ളി​യാ​ർ പു​ഴ​യി​ലെ​ത്തു​ന്ന റോ​ഡാ​ണി​ത്.

മ​ഴ​യി​ൽ ടാ​റും, മെ​റ്റ​ലും ഇ​ള​കി ഒ​ഴു​കി​പ്പോ​യ​തു​മൂ​ലം തീ​ർ​ത്തും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഒ​രു കി​ലോ മീ​റ്റ​ർ നീ​ള​മു​ള്ള ഗ്രാ​മീ​ണ റോ​ഡ്. ഏ​ഴു പ​തി​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള റോ​ഡ് 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റീ ​ടാ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ന്നും ന​ട​ത്താ​ത്തു​മൂ​ലം ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

മാ​ന​സി​ക വെ​ല്ലു​വി​ളി​നേ​രി​ടു​ന്ന 150ഓ​ളം സ്ത്രീ​ക​ൾ വ​സി​കു​ന്ന ലൗ​ഹോ​മി​ലേ​ക്കു​ള്ള ഏ​ക സ​ഞ്ചാ​ര മാ​ർ​ഗ​മാ​ണി​ത്. ഇ​തു​കൂ​ടാ​തെ ഈ ​റോ​ഡി​നു​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 40ഓ​ളം ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളു​മു​ണ്ട്. ഇ​വ​ർ​ക്കും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മ​റ്റു വ​ഴി​ക​ളി​ല്ല. റോ​ഡ് എ​ത്ര​യും​വേ​ഗം പു​ന​രു​ദ്ധ​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.