ലോ​റി ഓ​ട്ടോ​യി​ലി​ടി​ച്ചു, ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Thursday, April 25, 2024 4:02 AM IST
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം - പാ​ലാ റോ​ഡി​ൽ മം​ഗ​ല​ത്തു​താ​ഴം ക​വ​ല​യ്ക്ക് സ​മീ​പം ലോ​റി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. കി​ഴ​ക്കോ​മ്പ് കൊ​ച്ചു​പ​റ​മ്പി​ൽ
അ​വ​റാ​ച്ച​ൻ ജോ​സ​ഫി​നാ (44) ണ് ​പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30ന് ​ഉ​ഴ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നും കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ൽ മ​റി​ഞ്ഞു.

ഡ്രൈ​വ​ർ റോ​ഡി​ൽ തെ​റി​ച്ചു വീ​ഴു​ക​യും ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ്റ് യാ​ത്ര​ക്കാ​രാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ പ്ര​ദേ​ശ​വാ​സി​ക​ൾ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

ലോ​റി ഉ​ഴ​വൂ​ർ റോ​ഡി​ലെ ഒ​രു വൈ​ദ്യു​തി പോ​സ്റ്റും ഇ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. തൃ​ശൂ​ർ മു​ണ്ടു​പ്ലാ​ക്കി​ൽ വി​നോ​ദി(49) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.