സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, April 25, 2024 10:17 PM IST
പോ​ത്താ​നി​ക്കാ​ട്: എം​സി റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പൈ​ങ്ങോ​ട്ടൂ​ർ കു​ള​പ്പു​റം മ​ങ്കു​ത്തേ​ൽ ഷി​മ്മി​യു​ടെ മ​ക​ൻ അ​ല​ൻ (21) ആ​ണ് മ​രി​ച്ച​ത്.

മ​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ ബം​ഗ​ളൂ​രു​വി​ന് പോ​വു​ക​യാ​യി​രു​ന്ന ക​ല്ല​ട ബ​സ് ഇ​ടി​ക്കു​ക​യാ​യി​ര​ന്നു.

ഉ​ട​ൻ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​ക​ലൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ. മാ​താ​വ്: മ​ഞ്ജു.