കൊച്ചി: വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരേ വിവിധയിടങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഒാഫീസുകളിലേക്കു മാർച്ചും ധർണയും നടത്തി.
കാക്കനാട്
വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് തൃക്കാക്കരയിൽ കോൺഗ്രസ് പ്രവർത്തകർ വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഒ.വർഗീസ് അധ്യക്ഷത വഹിച്ചു.
വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടമുഗളിൽ നിന്നും പ്രകടനമായി തൃക്കാക്കര വൈദ്യുതി ഓഫീസിനു മുന്നിൽ എത്തിയാണ് ധർണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷാജി വാഴക്കാല അധ്യക്ഷത വഹിച്ചു.
വെണ്ണല
ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് വെണ്ണല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡിസിസി സെക്രട്ടറി കെ.എസ്. സേവ്യർ ഉദ്ഘാടനം ചെയ്തു. എം.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, ഭാരവാഹികളായ എം.എ. അബ്ദുൾ ജലീൽ, നൗഫൽ വെണ്ണല, ചന്ദ്രശേഖരൻ, എം.കെ. ഇസ്മായിൽ, പി.എ. ജമാൽ, എ.ആർ. പത്മദാസ്, മേരി ജോൺ, സക്കീർ തമ്മനം, വിനോദ് മാലിയിൽ, മൻസൂർ പാടിവട്ടം, ശശി എന്നിവർ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ
വൈദ്യുതി ചാർജ് വർധനയ്ക്കും കാരുണ്യ ഫണ്ട് നിർത്തലാക്കാനുള്ള തീരുമാനത്തിനുമെതിരേ കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിക്ഷേധ യോഗം കെപിസിസി സെക്രട്ടറി ഐ. കെ. രാജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. പോൾ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, യുഡിഎഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ ബാബു ആന്റണി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. രാജീവ് എന്നിവർ പ്രസംഗിച്ചു.
ആമ്പല്ലൂർ
ആമ്പല്ലൂർ മണ്ഡലം കമ്മിറ്റി അരയൻകാവിൽ പ്രതിക്ഷേധ പ്രകടനം നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി.
സൈബാ താജുദ്ദീൻ, റെജി വീരമന എന്നിവർ പ്രസംഗിച്ചു. സാജു ഐസക്ക്, കെ എസ്. രാധാകൃഷ്ണൻ ,ലീലഗോപാലൻ, വൈക്കം നസീർ, സലിം അലി, ബെന്നി ചെറുതോട്ടിൽ, മേരി ദാനിയൽ, ജലജ മണിയപ്പൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.