പ്രാ​രാ​ബ്ദ ഭാ​ണ്ഡ​ത്തി​ലേ​ക്ക് പ്ര​ള​യ​ഭാ​ര​വും; ജോ​ണി​യും കു​ടും​ബ​വും ദു​രി​ത​ക്ക​യ​ത്തി​ൽ
Wednesday, August 14, 2019 12:12 AM IST
പ​റ​വൂ​ർ: ദാ​രി​ദ്ര്യ​ത്താ​ലും ജീ​വി​ത​പ്രാ​രാ​ബ്ദ​ങ്ങ​ളാ​ലും വീ​ർ​പ്പു​മു​ട്ടു​ന്ന ജോ​ണി​ക്കും കു​ടും​ബ​ത്തി​നും ഇ​രു​ട്ട​ടി​യാ​യി പ്ര​ള​യ​ദു​രി​ത​വും. സാ​ന്പ​ത്തി​ക​പ​രാ​ധീ​ന​ത​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ രോ​ഗ​ങ്ങ​ളും മൂ​ലം വ​ല​യു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത് സൈ​ക്കി​ളി​ൽ മ​ൽ​സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ജോ​ണി​യു​ടെ വ​രു​മാ​നം​കൊ​ണ്ടു​മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് വീ​ട്ടി​ൽ​നി​ന്ന് ക്യാ​ന്പി​ലേ​ക്കു​മാ​റേ​ണ്ടി​വ​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ കാ​ര്യം കൂ​നി​ൽ​മേ​ൽ കു​രു പോ​ലെ ആ​യി​രി​ക്കു​ക​യാ​ണ്.
വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തുട​ർ​ന്ന് ആ​ദ്യം പ​റ​വൂ​ർ മാ​ർ ഗ്രി​ഗോ​റി​യോ​സ് സ്കൂ​ൾ ക്യാ​ന്പി​ലേ​ക്കു മാ​റി​യ മ​ട​പ്ലാ​തു​രു​ത്ത് സ്വ​ദേ​ശി വ​ട​ശേ​രി ജോ​ണി​യും ഭാ​ര്യ​യും ആ​റു വ​യ​സു​കാ​ര​നാ​യ മ​ക​നും അ​വി​വാ​ഹി​ത​രും രോ​ഗ​ബാ​ധി​ത​രു​മാ​യ ര​ണ്ടു സ​ഹോ​ദ​രി​മാ​രും ജ്യേ​ഷ്ഠ​നു​മ​ട​ങ്ങു​ന്ന കു​ടും​ബം ഇ​പ്പാ​ൾ കോ​ട്ട​പ്പു​റം കി​ഡ്സ് ക്യാ​ന്പി​ലാ​ണ് .
50 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജോ​ണി​യു​ടെ കൊ​ച്ചു​വീ​ട് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ട്ടെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​മാ​യി ല​ഭി​ച്ച തു​ക​കൊ​ണ്ട് അ​റ്റ​കു​റ്റ​പ​ണി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്താ​നാ​യ​ത്. വീ​ടി​ന്‍റെ ഭി​ത്തി പൊ​ട്ടി​വീ​ഴാ​റാ​യ നി​ല​യി​ലാ​ണി​പ്പോ​ൾ. മേ​ൽ​ക്കൂ​ര​യും ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താം.
ഇ​തി​നി​ടെ​യാ​ണ് ഏ​താ​നും ദി​വ​സം മു​ന്പു​ണ്ടാ​യ കാ​റ്റി​ൽ മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ണ​ത്. ജോ​ണി​യു​ടെ മ​ക​ൻ മാ​ത്ര​മേ വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ. ത​ല​യ്ക്ക് ചെ​റി​യ പ​രി​ക്കേ​റ്റെ​ങ്കി​ലും കു​ട്ടി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ജോ​ണി വീ​ട്ടു​കാ​രു​മൊ​ത്ത് പ​റ​വൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റി . സ​ർ​ക്കാ​രോ ഉ​ദാ​ര​മ​തി​ക​ളോ മ​ന​സു​വ​ച്ചാ​ലേ ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​നാ​വൂ.