കു​ഫോ​സി​ല്‍ മ​ഴ​ക്കെ​ടു​തി ക​ള​ക്ഷ​ന്‍ സെ​ന്‍റ​ര്‍ തു​റ​ന്നു
Wednesday, August 14, 2019 12:12 AM IST
കൊ​ച്ചി: മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ (കു​ഫോ​സ്) ക​ള​ക്ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍ തു​റ​ന്നു. എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​രി, ബി​സ്‌​ക​റ്റ്, ബേ​ബി ഫു​ഡ്, സാ​നി​ട്ട​റി നാ​പ്കി​ന്‍, ഡ​യ​പ്പ​ര്‍, കു​പ്പി​വെ​ള്ളം, ബെ​ഡ് ഷീ​റ്റ്, നൈ​റ്റി, ലു​ങ്കി തു​ട​ങ്ങി​യ ആ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് സം​ഭ​രി​ക്കു​ന്ന​ത്. പ​ണ​വും ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളും സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. പ​ന​ങ്ങാ​ട് മെ​യി​ന്‍ കാ​മ്പ​സി​ലും മാ​ട​വ​ന ജം​ഗ്ഷ​നി​ലു​ള്ള അ​മി​നി​റ്റി സെ​ന്‍റ​റി​ലും പു​തു​വെ​പ്പി​നി​ലു​ള്ള ഫി​ഷ​റീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണ് കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഫോ​ണ്‍ - 9447501644