കൊ​ച്ചു സ​മ്പാ​ദ്യം ന​ൽ​കി സ​ഹോ​ദ​രി​മാ​ർ
Wednesday, August 14, 2019 11:59 PM IST
പ​റ​വൂ​ർ: പ്ര​ള​യ​ത്തി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ലം മു​ത​ൽ കു​ടു​ക്ക​യി​ൽ സൂ​ക്ഷി​ച്ചു വ​ച്ച തു​ക ന​ൽ​കി സ​ഹോ​ദ​രി​മാ​ർ മാ​തൃ​ക​യാ​യി. മ​ന്നം നൊ​ച്ചി​ല​ക​ത്ത് വീ​ട്ടി​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളും ക​രി​മ്പാ​ടം ഡി​ഡി സ​ഭ സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യ ലി​യ സ​ഫ്റി​ൻ, റി​യ സു​ഹ്റ എ​ന്നി​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​യി പ​ണം ന​ല്കി​യ​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​വ​രു​ടെ​യും അ​യ​ൽ​വ​ക്ക​ത്തെ​യും വീ​ടു​ക​ൾ​ക്ക് ഏ​റെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് വീ​ട് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്.
ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട നാ​ൾ മു​ത​ൽ ക​രു​തി​വ​ച്ച 2500 രൂ​പ​യു​ടെ നാ​ണ​യ തു​ട്ടു​ക​ളാ​ണ് പ്ര​ള​യം മൂ​ലം അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​വ​ർ ന​ൽ​കി​യ​ത്.